എറണാകുളം: അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികൾ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുൻപും പരാതി ഉയർന്നിരുന്നു.
