Headlines

അടുക്കളയില്‍ ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് തടയാൻ നിര്‍ബന്ധമായും ചെയ്യേണ്ട 6 കാര്യങ്ങള്‍ ഇതാണ്



ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗം കൂടിയതിന് അനുസരിച്ച്‌ അപകടങ്ങളും വർധിക്കുന്നു.

ഗ്യാസ് ചോർച്ചയും, തീപിടുത്തവുമെല്ലാം നിരന്തരം നമ്മള്‍ കേള്‍ക്കുന്ന വാർത്തകളാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്.

അടുക്കളയില്‍ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എല്‍പിജി സിലിണ്ടർ വെയ്‌ക്കേണ്ടത്. അതേസമയം സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു.


സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ഹോഴ്‌സില്‍ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ഹോഴ്‌സില്‍ വിള്ളലുകള്‍ ഉണ്ടാകുകയും അതുവഴി ഗ്യാസ് ചോരാനും കാരണമാകുന്നു. ഇടയ്ക്കിടെ ഹോഴ്സ് പരിശോധിക്കാൻ മറക്കരുത്.


സോപ്പ് ഉപയോഗിച്ച്‌ ഗ്യാസ് ചോർച്ച കണ്ടുപിടിക്കാൻ സാധിക്കും. വെള്ളത്തില്‍ സോപ്പ് കലർത്തിയതിന് ശേഷം സിലിണ്ടറിന്റെ വാല്‍വില്‍ തേയ്ക്കാം. ബബിള്‍സ് വരുന്നുണ്ടെങ്കില്‍ ഗ്യാസ് ചോർച്ചയുണ്ടെന്ന് മനസ്സിലാക്കാം.


സ്റ്റൗവിന്റെ നോബ് മാത്രം ഓഫ് ചെയ്തതുകൊണ്ട് കാര്യമില്ല. ഉപയോഗം കഴിയുമ്ബോള്‍ റെഗുലേറ്റർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് അപകട സാധ്യത കുറയ്ക്കുന്നു.


അടുക്കളയില്‍ ഗ്യാസിന്റെ ഗന്ധം തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ അവഗണിക്കരുത്. ഉടൻ തന്നെ റെഗുലേറ്റർ ഓഫ് ചെയ്യണം. വാതിലുകളും ജനാലകളും തുറക്കാനും മറക്കരുത്.


പ്ലാസ്റ്റിക് കവർ, പേപ്പർ ടവല്‍, എണ്ണത്തുണികള്‍ എന്നിവ ഗ്യാസ് സ്റ്റൗവിന്റെ പരിസരത്തുനിന്നും മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. ഇത് തീപിടുത്ത സാധ്യത കൂട്ടുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: