Headlines

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസർകോട് എരിയാൽ ബ്ലാർകോട് ആയിരുന്നു സംഭവം. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക് കളിക്കുന്നതിനിടെ കുട്ടി കാൽ തെറ്റി വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരുമെത്തുകയും കുഞ്ഞിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. തുടർന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് സ്വാലിഹിന്റെ വേർപാട് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.


മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: