Headlines

ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട’; പി വി അന്‍വറിനെതിരേ ഫ്ലക്‌സ് ബോര്‍ഡുകള്‍





കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ പി വി അന്‍വറിനെതിരേ ഫ്ലക്‌സ് ബോര്‍ഡുകള്‍. ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട എന്ന വാചകങ്ങളുമായാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. മുഹമ്മദ് റിയാസിനെതിരേ ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ‘ബേപ്പൂരിന്റെ മണ്ണില്‍ അന്‍വര്‍ വേണ്ടേ വേണ്ട’ എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പി വി അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതിനു പിന്നാലെ അന്‍വറിനെ സ്വാഗതം ചെയ്തും ബേപ്പൂരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. അഞ്ചുദിവസങ്ങള്‍ക്കുമുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന് അനുകൂലമായ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിക്കുന്ന അന്‍വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മല്‍സരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ആളുകള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. അന്‍വര്‍ ബേപ്പൂരില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറും രംഗത്തു വന്നിരുന്നു. യുഡിഎഫുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായും ബേപ്പൂര്‍ സീറ്റ് പി വി അന്‍വറിന് അനുവദിക്കുമെന്നും സൂചനയുണ്ട്. ‘പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാന്‍’ തനിക്ക് ബേപ്പൂരില്‍ മല്‍സരിക്കണമെന്ന താല്‍പര്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: