ആലപ്പുഴ: ജോലിക്കിടെ ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ വണ്ടാനം സ്വദേശി 32 കാരനായ അജിത് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെൽഡിങ് ജോലിക്കിടെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു


