Headlines

ചായാമൻസയ്ക്ക് സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം

ആറ്റിങ്ങൽ: സത്യജിത് റേ ഫിലിം സൊസൈറ്റി യുടെ ചലച്ചിത്ര മേളയിൽ ചായാമൻസക്ക് പുരസ്കാരം.സുനിൽ കൊടുവ ഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിക്കാണ് പുരസ്കാരം.
സംവിധായകരായ
ബാലുകിരിയത്ത്, തുളസിദാസ്, സജിൻലാൽ, അമ്പൂട്ടി , അഡ്വ.രാജേശ്വരി എന്നിവർ ജൂറി അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നു.ആയുഷ് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ ഡി.ചന്ദ്രകുമാർ, കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടർ ആയിരുന്ന ബി.സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് കുമുദം, വിദ്യാർഥിനി ഋതുനന്ദ തുടങ്ങിയവർ അവതരണം നിർവഹിച്ചിരിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: