കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം; ആളൊഴിഞ്ഞ പറമ്പിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി




കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജിനെയാണ് (18)തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിൽതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് മൃതദേഹം മാറ്റിയത്
തമിഴ്നാട് സ്വദേശികളായ യുവാവിന്റെ കുടുംബം ഏറെക്കാലമായി മാങ്കാവിൽ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവ് മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ആളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവർന്നെങ്കിലേ മരണ കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: