Headlines

ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത ആലപ്പുഴ സ്വദേശി പിടിയിൽ

വയനാട്: ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെയാണ് (34) കേണിച്ചിറ പോലീസ് പിടികൂടിയത്. കായംകുളത്തുനിന്നാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കുടുംബത്തിന്റെ പരാതിയിൽ ഐ.ടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേണിച്ചിറ ഇൻസ്‌പെക്ടർ രാജീവ് കുമാർ, എ.എസ്.ഐ ദിലീപ് കുമാർ, സി.പി.ഒമാരായ അജിത്, ജിഷ്ണു, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിബിനെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: