നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു

നിലമ്പൂര്‍: നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഗൂഡല്ലൂർ ദേവർഷോലയിൽ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാന ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല. പലതവണ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് കാട്ടാനകൾ വൈദ്യുതി ലൈനിൽ തട്ടി ചരിഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കഴിഞ്ഞ വർഷം ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്ത് എത്തിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും സ്കൂട്ടറും കാട്ടാനകള്‍ തകർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വൈകുന്നേരമായാൽ ഈ പ്രദേശങ്ങളിലെ വീടുകൾക്ക് മുൻപിലാണ് കാട്ടാനകൾ. വേലി തകർത്ത് അകത്ത് കയറി വാഴയും കമുകടക്കമുള്ളവ തിന്നു നശിപ്പിക്കുന്നത് പതിവാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: