Headlines

ഹോം സ്റ്റേയിലെ മുറിയിൽ ആരുമില്ലെന്ന് ഉറപ്പാക്കി, വ‍ർക്കലയിൽ വിദേശ വനിതയുടെ റൂമിൽ കയറി അതിക്രമം; എഞ്ചിനീയർ പിടിയിൽ


      

വർക്കല : വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ അവിനാശി റോഡിൽ ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്ട്രിക്കൽ എഞ്ചിനീയറാണ് പിടിയിലായത്. പാപനാശം നോർത്ത് ക്ലിഫിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ലിത്വാനിയ സ്വദേശിയായ 27കാരിയുടെ പരാതിയിലാണ് നടപടി. ഇന്നലെ പുലർച്ചെ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് ഇവരെ  ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതിക്ക് ഒപ്പമുണ്ടായിരുന്നവർ പുറത്ത് പോയ സമയത്ത് മുറിയുടെ വാതിൽ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് സമീപത്തെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇയാൾ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറിയത്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. നോർവേ സ്വദേശിയായ വിദേശ വനിതയ്ക്ക് നേരെയും കഴിഞ്ഞ മാസം വർക്കലയിൽ വച്ച് അതിക്രമം ഉണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: