സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ ‘ബാറ്ററി’ അനീഷ്, പിടിയില്‍



    

കോഴിക്കോട് : കാപ്പ കേസ് പ്രതിയെ മോഷണക്കേസില്‍ പോലീസ് പിടികൂടി. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശി അനീഷ് എന്ന ബാറ്ററി അനീഷിനെ(42)യാണ് സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ടി മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടിയത്. പാറോപ്പടിയിലെ സ്വകാര്യ ബാറ്ററി ഷോപ്പിലെ അന്‍പതോളം പഴയ ബാറ്ററികളാണ് ഇത്തവണ അനീഷ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഷോപ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ തിരിച്ചറിഞ്ഞത്. പിന്നീട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്‌മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍ വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: