ഷിയോപൂർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘കോൺ ബനേഗ ക്രോർപതി’ എന്ന ടെലിവിഷൻ പരിപാടിയിൽ 50 ലക്ഷം രൂപയുടെ സമ്മാനം നേടിയതിലൂടെ ദേശീയ പ്രശസ്തി നേടിയ വനിതാ തഹസിൽദാർ തിരിമറികേസിൽ. അറസ്റ്റിൽ. 2.5 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതിയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തഹസിൽദാർ അമിത സിങ് തോമറാണ് പിടിയിലായത്. മാർച്ച് 26 വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ തോമറിനെ ശിവപുരിയിലെ ജയിലിലടച്ചതായി പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ ചന്ദ്രവാദ്നി നാകയിലെ വീട്ടിൽ നിന്നാണ് ബറോഡ സബ് ഡിവിഷണൽ പോലീസ് ഓഫീസർ അവനീത് ശർമ്മയുടെ സംഘം തോമറിനെ അറസ്റ്റ് ചെയ്തത്. വിജയ്പൂരിലെ തഹസിൽദാറായിരുന്ന തോമറിനെ പദവിയിൽ നിന്ന് നീക്കിയതായും സംഭവ വൃത്തങ്ങൾ അറിയിച്ചു. തോമർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.
202ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ കുംഭകോണ കേസിൽ 22 റവന്യൂ ഉദ്യോഗസ്ഥറും അടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ വ്യാജ ബാങ്കിലേക്ക് മാറ്റിയതായി ആരോപണം.ഏതാനും ദിവസമായി തോമർ ഓഫീസിൽ എത്തിയിരുന്നില്ല. നടൻ അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി മത്സരാർത്ഥിയായി തോമർ 50 ലക്ഷം രൂപ നേടിയിരുന്നു.
ബറോഡ എസ്ഡിഒപിയാണ് കേസ് അന്വേഷിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് സുധീർ കുമാർ അഗർവാൾ പറഞ്ഞു. നിലവിൽ കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്


