വെമ്പായം: നെടുവേലിയിൽ റബ്ബർ തോട്ടത്തിനു സമീപം കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാതാണ് എന്നാണ് പ്രാഥമിക നിഗമനം. കൊഞ്ചിറ നാലുമുക്ക് സ്വദേശി എൻ എസ് മൻസിലിൽ ഷിഹാബുദ്ദീൻ (52) ആണ് മരണപ്പെട്ടത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനാണ്. വട്ടപ്പാറ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുന്നു.ഭാര്യ: സിജിന,മക്കൾ :നിഷ,നിഹ.


