കോഴിക്കോട് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ഏറ്റുമുട്ടി; സെക്രട്ടറി വൈസ് പ്രസിഡൻ്റിൻ്റെ തലയിൽ കുത്തി പരിക്കേൽപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പരസ്പരം ഏറ്റുമുട്ടി യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ. വൈസ് പ്രസിഡൻ്റിൻ്റെ തലയിൽ കുത്തിപ്പരിക്കേൽപ്പിച്ച് സെക്രട്ടറി. മൈലള്ളാംപായിൽ വെച്ചാണ് സംഭവം. മണ്ഡലം വൈസ് പ്രസിഡൻ്റ് ജിൻസ് കെ ജാൻസിനാണ് സെക്രട്ടറി പ്രിൻസിൻ്റെ കുത്തേറ്റത്


യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസൺ കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതായി ജിൻസ് പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ദീപു, ഭാരവാഹി എൽബിൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിൻസ് പറഞ്ഞു.

പ്രിൻസിൻ്റെ വീടിന് സമീപത്തുള്ള റോഡിൽ വെച്ചാണ് സംഘർഷം. പരിക്കേറ്റ ജിൻസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്‌നങ്ങൾക്ക് കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിൻസ് പോലീസിൽ പരാതി നൽകി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: