ഫുട്ബാളിൽ ചരിത്രനേട്ടങ്ങൾ ഏറെയുണ്ട് ബ്രസീലിന്. എന്നാൽ ഈ ചരിത്ര നേട്ടത്തിന്റെ വാർത്ത വരുന്നത് ക്രിക്കറ്റിൽ നിന്നാണ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി മാറിയാണ് റെക്കോർഡ്.
ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല.

