കോഴിക്കോട്: കോഴിക്കോട്ട് പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു


