Headlines

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടംസ്കൂൾ ബസ് ഡ്രൈവർ മരണപ്പെട്ടു

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടം. കല്ലമ്പലം നാവായികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലാണ് ബസ് ഇടിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആറ് അധ്യാപകർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പരുക്ക് പറ്റിയ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: