എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും.

എസ്എസ്എൽസി ഫലത്തോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസ (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്) എഎച്ച്എസ്എൽസി എന്നീ പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോ​ഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: