Headlines

പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിലെ പ്രധാനികളായ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഗ്ലാമർ ലോകത്തെ മോഹങ്ങൾ കാണിച്ച് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിലെ പ്രധാനികളായ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിലായി. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ശേഷം മയക്കുമരുന്ന് നൽകിയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയുമാണ് തങ്ങളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് ഇരയായ പെൺകുട്ടി പോലീസിന് മൊഴി നൽകി. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മറ്റ് പരാതികളും ഇപ്പോൾ പോലീസിനു മുന്നിൽ വന്നിട്ടുണ്ട്.

അറസ്റ്റിലായവരിൽ അലീന എന്ന വ്യക്തി നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീന പ്രതിയായിട്ടുണ്ട്. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: