പത്തു വയസ്സുകാരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പത്തു വയസ്സുകാരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ, ചെരിയം പറമ്പിൽ രമേശൻ -ദിവ്യ ദമ്പതികളുടെ മകൻ ആഗത് (10)ആണ് മരിച്ചത്. ദിവ്യയുടെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് ആഗതിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആഗത് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നു വ്യക്തമല്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് യഥാർത്ഥ വസ്തുത വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അധികൃതർ പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: