ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു

മസ്‌കത്ത്: സന്ദർശക വീസയില്‍ ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചുമസ്‌കത്തിലെ ഗ്ലോബല്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കല്‍ സൗത്ത് വൈശാഖത്തില്‍ സതീഷ് പരമേശ്വര കുറുപ്പിന്റെ മകൻ ആകര്‍ഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. സൂറിന് സമീപം വാദി ഷാബില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്ത്. റോയല്‍ ഒമാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് മസ്‌കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയറില്‍ നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ശ്രീകല ദേവി. ആകര്‍ഷിന് ഒരു ഇരട്ട സഹോദരിയുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: