സ്നേഹ പ്രകടനം നടത്തി വായോധികയുടെ കമ്മൽ പറിച്ചെടുത്തയാൾ പിടിയിൽ




കൽപ്പറ്റ: അയൽവാസിയായ വയോധികയുടെ കാതിൽ കിടന്ന കമ്മൽ വലിച്ചു പറിച്ചെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് സനീഷ് മോഷ്ടിച്ചത്. മനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ കമ്മിൽ പൊലീസ് കണ്ടെടുത്തു. 17നു വൈകീട്ടാണ് സംഭവം.

85കാരിയായ കല്യാണിയുടെ വീട്ടിൽ കയറി കുശലാന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ അവരെ കെട്ടിപ്പിടിക്കുകയും 2 ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്തു. ചെവിയിൽ വേദന അനുഭവപ്പെട്ട കല്യാണി ഇയാൾ പോയ ശേഷം മരുമകളോടു കാര്യം പറഞ്ഞു. പരിശോധനയിൽ കമ്മൽ നഷ്ടമായെന്നു മനസിലായി.
പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ എസ്എച്ഒ പി റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: