ഗുവാഹത്തി: ഓടുന്ന കാറില്‍ 15 വയസുകാരി കൂട്ടബലാത്സംഗത്തിരയായി. സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിലായി
ബിശ്വനാഥ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറില്‍ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടി.
അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


