Headlines

ആറു വയസുകാരന് നേരെ ലൈംഗിക പീഡനം; യുവാവ് അറസ്റ്റിൽ



       

കൊച്ചി: പെരുമ്പാവൂരിൽ ആറു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴക്കുളം ചെമ്പറക്കി സ്വദേശി സുനീറിനെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഇയാൾ തൊഴിലെടുത്ത് കൊണ്ട് നിൽക്കുന്നതിന് സമീപത്ത് കൂടെ മതപഠനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ചോദിച്ചതിനെ തുടർന്ന് ഈ അടുത്ത ദിവസമാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.

അധ്യാപകർ ഉടനെ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തടിയിട്ടപറമ്പ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: