കൊച്ചിയിൽ 24-കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച  പ്രതി അറസ്‌റ്റിൽ

കൊച്ചി: നഗരമധ്യത്തിൽ 24-കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഫിറോസിനെയാണ് നോർത്ത് പോലീസ് അതിവേഗം വലയിലാക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

തട്ടിക്കൊണ്ടുപോയ ശേഷം കാറിൽവെച്ച് മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി, ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പിടിയിലായ ഫിറോസ് മുൻപ് പോക്‌സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് സൂചന. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: