Headlines

ഫ്രാൻസിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തകർത്ത്  സ്‌പെയിൻ ഫൈനലിൽ

ടെക്‌സാസ്:ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റതിന്റെ മധുര പ്രതികാരം വീട്ടീ സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍. ടെക്‌സാസിലെ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശം. ആവേശം നിറഞ്ഞുനിന്ന സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്ആദ്യതവണ ഫൈനലില്‍ എത്തിയ സ്‌പെയിന്‍ ലോകകിരീടം നേടിയിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഫ്രാന്‍സിന് ഇത്തവണ അതിന് കഴിഞ്ഞില്ല. ഒറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു ഫ്രാന്‍സിന്റെ സെമി പ്രവേശമെങ്കില്‍ മൂന്നോട്ടുള്ള കുതിപ്പ് സ്‌പെയിന്‍ തടഞ്ഞു. സെമിയില്‍ തോറ്റെങ്കിലും അഭിമാനത്തോടെയാണ് ഫ്രാന്‍സിന്റെ മടക്കം.

ക്വാര്‍ട്ടറില്‍ ബല്‍ജിയത്തെ പരാജയപ്പെടുത്തിയാണ് യൂറോ ചാംപ്യന്‍മാരായ സ്പെയിന്‍ സെമിയിലെത്തിയത്. 2-1 നായിരുന്നു സ്‌പെയിന്റെ വിജയം. 2010 ന് ശേഷം ഇതാദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് സെമിയിലെത്തുന്നത്. എത്ര വമ്പന്മാരായ എതിരാളികളെയും തളച്ചിടാനാകുമെന്ന ആത്മവിശ്വാസവുമായാണ്, കരുത്തരായ പ്രതിരോധ നിരയുള്ള സ്‌പെയിനിന്റെ വരവ്. ലൂയിസ് ഡാ ലെ ഫുയന്റെയാണ് പരിശീലകന്‍. രണ്ടാം സെമിയില്‍ ബുധനാഴ്ച രാത്രി 12.30ന് നിലവിലെ ജേതാക്കളായ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: