തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്ക്ക് ആശ്വാസം. കെഎസ്ഇബി ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ല.
ദ്വൈമാസ ബില്ലുകാരില് നിന്നും ജൂലൈയില് യൂണിറ്റിന് ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു.
ജൂണ് മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർചാർജായി ഈടാക്കേണ്ടിയിരുന്നത്. പക്ഷേ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ചെലവുകള് മാത്രമാണ് ഉണ്ടായത്. അതിനാല് ഇന്ധന സർചാർജ് പിരിക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം.
കഴിഞ്ഞ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വെച്ച് സർചാർജ് പിരിച്ചിരുന്നു പക്ഷേ ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും പൂജ്യം പൈസയാണ് ഇന്ധന സർചാർജായി നിശ്ചയിച്ചിരിക്കുന്നത്.
*കറന്റ് പോയാല് ഇനി കെഎസ്ഇബിയില് വിളിക്കേണ്ട, ഈ നമ്പറിലേക്ക് ഒരു മെസ്സേജ് അയക്കൂ, പരിഹാരം ഉടൻ*
സംസ്ഥാനത്ത് മഴ രൂക്ഷമാകുന്നതോടെ മറ്റ് പ്രകൃതിക്ഷോഭങ്ങള്ക്കൊപ്പം നാം നേരിടുന്ന വലിയ പ്രതിസന്ധിയാണ് കറന്റ് ഇല്ലാത്ത അവസ്ഥ.
കറന്റ് പോയാല് അപ്പോള് തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കും. എന്നാല് നിരന്തരം കോളുകള് വന്ന് കഴിയുമ്പോള് മിക്കപ്പോഴും കെഎസ്ഇബിയിലേയ്ക്ക് വിളിച്ചാല് കിട്ടാറുമില്ല, എന്നാല് ഇനി കോള് കിട്ടാതെ വിഷമിക്കേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. 9496001912 എന്ന നമ്പറിലേക്ക് വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന് ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. പരാതി നമ്പരും തിരികെ ലഭിക്കും.
അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്സാപ് വഴി ആവശ്യപ്പെടാം. എന്നാല്പ്പിന്നെ വൈകണ്ട, 9496001912 ഈ നമ്പര് സേവ് ചെയ്താല് മതി.


