മലപ്പുറത്ത് സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം. സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

അപകടത്തിൽ സാരമായി പരിക്കേറ്റ റുഫൈദിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: