തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുള്ളത്
ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് മഴ സജീവമായിരുന്നെങ്കിലും പിന്നീട് കാര്യമായ മഴമുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല.
എന്നാൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാഹചര്യമാണുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്


