തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം ഈ പരീക്ഷ, ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും.
ആദ്യം ഓഗസ്റ്റ് 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി ഓഗസ്റ്റ് 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ ഈ പുതിയ തീരുമാനം


