കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ



കൊല്ലം:നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടില്‍ നടത്തി. മൃതദേഹം ലഭിക്കാത്തതിനെത്തുടര്‍ന്ന്, മകന്റെ രൂപം തടിയില്‍ തീര്‍ത്താണ് അമ്മ രേഷ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. രേഷ്മയുടെ ഭര്‍ത്താവും അച്ഛനും കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.

അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തടിയില്‍ കൊത്തിയെടുത്ത രൂപം ചിതയില്‍ ദഹിപ്പിച്ചു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം പിന്നിട്ടു. മകന്‍ മടങ്ങി വരുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അമ്മ രേഷ്മ, മകന്‍ മരിച്ചതായി കണക്കാക്കി അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത്.

കടലില്‍ കാണാതായ മകനെ കണ്ടെത്തുന്നതില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരെ രേഷ്മ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: