കാഞ്ഞങ്ങാട്: ഭര്‍തൃമതിയായ യുവതിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് പരാതി,
ഹൊസ്ദുര്‍ഗ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. കടപ്പുറം സ്വദേശി രാഹുല്‍, രാജന്, ഭാര്യ മിനി എന്നിവര്‍ക്കെതിരെയാണ് കേസ്.
ആവിക്കരയില്‍ രാജനും ഭാര്യയും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. രാജനാണ് യുവതിയെ രാഹുലിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നും തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.
രാജന്റെ വീട്ടിലെത്തിച്ച യുവതിയെ രാഹുല്‍, രാജന്റെ ഭാര്യയുടെ സഹായത്തോടെയാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും ഇവ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്നാണ് യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.


