Headlines

പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേര്‍ അറസ്റ്റില്‍

ഹരിയാണയിലെ ഫരീദാബാദില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രേറ്റർ ഫരീദാബാദ് മേഖലയില്‍ കഴിഞ്ഞ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസന്വേഷണവും അറസ്റ്റും രേഖപ്പെടുത്തിയത്.

ട്യൂഷൻ ക്ലാസ് കഴിഞ്ഞശേഷം പതിനാറുകാരനായ ആണ്‍സുഹൃത്തിനൊപ്പം ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി.

ഈ സമയം ഇരുവരെയും പിന്തുടർന്നെത്തിയ സംഘം കെട്ടിടത്തിനുള്ളില്‍ വെച്ച്‌ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിന് നേരെയും അതിക്രമം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തിനുശേഷം പ്രതികള്‍ നല്‍കിയ ഭീഷണികാരണം കുട്ടികള്‍ വിവരം പുറത്തുപറയാൻ തയ്യാറായിരുന്നില്ല. പിന്നീട് പെണ്‍കുട്ടി മാനസിക പ്രയാസങ്ങളും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ കാര്യം അന്വേഷിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ആറുപേരടങ്ങുന്ന സംഘത്തിലെ മൂന്ന് പ്രതികളെയാണ് നിലവില്‍ പോലീസ് പിടികൂടിയിട്ടുള്ളത്. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: