മാഡ്രിഡ്: സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 50 പേര് മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. മാഡ്രിഡിനെ തെക്കന്‍ അന്‍ഡലൂഷ്യ മേഖലയുമായി ബന്ധിപ്പിക്കുന്ന ലൈനിലാണ് അപകടമുണ്ടായത്. രണ്ട് ട്രെയിനിലുമായി 550ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതേ ലൈനില്‍ ജനുവരിയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 46 പേര് കൊല്ലപ്പെട്ടിരുന്നു.
മോറ, ഓര്‍ഗാസ് പട്ടണങ്ങള്‍ക്ക് സമീപം പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. മാഡ്രിഡ്-സെവില്ലെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റെന്‍ഫെ ട്രെയിനും ഇറിയോ അതിവേഗ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറിയോ അതിവേഗ ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.
സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.


