Headlines

എഐവൈഎഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; അൽജിഹാനും കണ്ണനും ഭാരവാഹികളാകും



ആര്യനാട്: എഐവൈഎഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പോരാടുന്നതിൽ എഐവൈഎഫ് എന്നും മുൻപന്തിയിലാണെന്ന് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. എഐവൈഎഫ് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ആര്യനാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി ചെയർമാൻ എം എസ് റഷീദ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം വിനീത വിൻസെൻ്റ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, എഐടിസി ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട്, എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻ്റ് കണ്ണൻ എസ് ലാൽ, ശില്പ, വിൽസ് കുമാർ എന്നിവർ പ്രിസീഡിയം നിയന്ത്രിച്ചു. പ്രമേയ കമ്മിറ്റി കൺവീനറായി അൽജിഹാനും, മിനിറ്റ്സ് കമ്മിറ്റി കൺവീനറായി എ ജി അനുജയും ക്രെഡൻ ഷൻ കമ്മിറ്റി കൺവീനറായി ശരൺ ശശാങ്കനും പ്രവർത്തിക്കുന്നു.ദേശീയ
കൗൺസിൽ അംഗം  ടി നിധീഷ് ഇന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്യും.


ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ രക്തസാക്ഷി പ്രമേയവും, എ ജി അനുജ അനുശോചന പ്രമേയവും അവതരിപ്പി ച്ചു. ആര്യനാട് പാലം ജങ്ഷനിൽ പ്രകടനമായി എത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി യാണ് പ്രതിനിധികൾ സമ്മേളന ഹാളിൽ പ്രവേശിച്ചത്. ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ പതാക ഉയർത്തി. പ്രവർത്തന റിപ്പോർട്ട് ചർച്ച പൂർത്തിയായി ഇന്നു രാവിലെ ഭാവി പ്രവർത്തനരേഖ ചർച്ച ആരംഭിക്കും. ചർച്ചയിൽ  രൂക്ഷ വിമർശനങ്ങൾ ഉയർന്നു വന്നു നേതാക്കളുടെ ചിത്രങ്ങൾ വലുപ്പത്തിൽ ഫ്ലക്സുകളിൽ വയ്ക്കുന്നതിനെതിരെ ബഹു ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും  അതിശക്തമായ വിമർശനം ഉന്നയിച്ചു. പി എസ് സി വിഷയത്തിൽ സമരം ഏറ്റെടുക്കാൻ സംഘടന തയ്യാറാത്തതിലും വലിയ വിമർശനം ഉയർന്നുവന്നു.ജില്ലയിലെ 17 മണ്ഡലങ്ങളിൽ നിന്നും 260 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്‌ണ ഒഴിയുകയും കണ്ണൻ എസ് ലാലും, എച്ച് അൽജിഹാനും പുതിയ ഭാരവാഹികൾ ആയേക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: