തൃശൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടിൽ ഏയ്ഞ്ചൽ (20) ആണ് മരിച്ചത്. വീടിന് സമീപത്തുവച്ചായിരുന്നു അപകടം.
അനുജനെ മണ്ണുത്തിയിൽ ട്യൂഷന് അയച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണുത്തിയിൽനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഏയ്ഞ്ചൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.


