Headlines

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ




കൊടുവള്ളി: അമിതമായി എം.ഡി.എം.എ. ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് നെല്ലാങ്കണ്ടിയിൽ നിർത്തിയിട്ടി കാറിലിടിച്ച് അപകടത്തിൽപ്പെട്ടു.
കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് മുന്നോടെ കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലാണ് സംഭവം. കൊടുവള്ളിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷഫാൻ ഓടിച്ച മരുതി സ്വിഫ്റ്റ് കാർ നെല്ലാങ്കണ്ടി അങ്ങാടിയിൽ നിർത്തിയിട്ട കാറിൽ ഇടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമെത്തിയപ്പോൾ കാർ നിന്നു പോകുകയായിരുന്നു.ഉടൻ നാട്ടുകാർ ഓടിയെത്തിയപ്പോൾ മുഹമ്മദ് ഷഫാൻ  അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് കാറിനുള്ളിൽ കയറിയപ്പോൾ കാറിന്റെ ഡാഷ് ബോർഡിൽ എം.ഡി.എം.എ.യുടെ കവർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കൊടുവള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മുഹമ്മദ് ഷഫാനെ കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി, കോഴിക്കോട് ടൗൺ, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ ഇയാൾക്കെതിരെ എം.ഡി.എം.എ.കേസ് നിലവിലുളളതായി പോലീസ് പറഞ്ഞു.
നിർത്തിയിട്ട കാറിലിരിക്കുകയായിരുന്ന ആവിലോറ സ്വദേശി സിനാന് നിസാര പരിക്കേറ്റു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: