മെസ്സി തട്ടിപ്പിലെ GST അന്വേഷണം: റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി, സമൻസിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയ്ക്ക് തിരിച്ചടി. സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. കൊല്ലം ജിഎസ്.ടി ഇൻറലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹ‍ർജി കോടതി തീർപ്പാക്കി.

25.78 കോടിയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജൻസ് വിഭാഗം ഈ കേസിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ 56.32 കോടി രൂപ പിഴ ഒടുക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും അവർക്ക് പണംനൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കും അർജന്റീനയിലേക്ക്‌ പണമയച്ച ബാങ്കിനും സമൻസയച്ചിരുന്നു. നികുതിയും പലിശയും പിഴയും ചേർത്ത് 56 കോടി രൂപ റിപ്പോർട്ടർ കമ്പനിയിൽനിന്ന് പിഴയായി ഈടാക്കാനാണ് നീക്കം.

രണ്ട് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകിയതിൽ സംശയമുണ്ടെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി കാണിച്ചതിൽ പൊരുത്തക്കേടുകളെന്നും പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന പണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ‌ ശിപാർശയുണ്ടായിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: