വനിതാ ഡോക്ടറും ഭർത്താവും ജീവനൊടുക്കി

പാറശാല :കളിയിക്കാവിളയ്ക്ക് സമീപം മീനച്ചലിൽ യുവ വനിതാ ഡോക്ടറും ഫാർമസിസ്റ്റായ ഭർത്താവും ജീവനൊടുക്കി. മീനച്ചൽ സ്വദേശിയായ പ്രമേഷ്  ചന്ദ്രൻ (30) ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷെർമ  കനി (28) ഹോമിയോപ്പതി ഡോക്ടറാണ്. നാലുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി പടന്താലുംമൂട് ഭാഗത്ത് ഇരുവരും ചേർന്ന് ഹോമിയോ ആശുപത്രിയും ഫാർമസിയും നടത്തി വരികയായിരുന്നു . സാമ്പത്തിക ബാധ്യതകളും വായ്പാ പ്രശ്നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: