Headlines

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്



ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ തലശ്ശേരി സ്വദേശിനിയായ സ്മിത എന്ന വീട്ടമ്മക്കാണ് യാത്രക്കിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്.തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ചങ്ങരംകുളത്ത് എത്തുന്നതിന് മുമ്പാണ് വേദന കൂടിയത്.സ്മിതയുടെ ബന്ധുക്കൾ വിവരം ബസ് കണ്ടക്ടറെ അറിയിച്ചു.

കണ്ടക്ടർ വിവരം ഡ്രൈവറെ അറിയിച്ചതോടെ ഡ്രൈവർ അതിവേഗം ബസ് ചങ്ങരംകുളത്തെ സൺറൈസ് ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് വരുന്നത് കണ്ട് ഹോസ്പിറ്റൽ ജീവനക്കാരും പുറത്തേക്ക് പാഞ്ഞെത്തി.വീട്ടമ്മയെ ഉടനെ പുറത്തിറക്കി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.നേരത്തെ കിഡ്നിയിൽ കല്ല് ഉണ്ടായിരുന്ന സ്മിതക്ക് ഇതുമായി ബന്ധപ്പെട്ടാണ് അസഹ്യമായ വേദന അനുഭവപ്പെട്ടതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.സ്മിതക്ക് ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ മറ്റ് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: