Headlines

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. കമ്പനിയുടെ പാക്കേജ്‌ഡ് കുടിവെള്ളം (മിനറൽ വാട്ടർ ഒഴികെയുള്ളവ) സുരക്ഷിതമല്ലെന്ന് ലബോറട്ടറി പരിശോധനകളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കർശ്ശന നടപടി.മാപ്പുകൾ കാണുക

ബിസ്‌ലേരി ഇന്റർനാഷണലിന്റെ നിർമ്മാണ യൂണിറ്റിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിൽ നടത്തിയ ആദ്യഘട്ട പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റിന്റെ (Bromate) അളവ് കണ്ടെത്തിയിരുന്നു. ഇതോടെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് അതോറിറ്റി പ്രഖ്യാപിച്ചു.

തുടർന്ന് കമ്പനി നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ സാമ്പിളുകൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടാം ഘട്ട പരിശോധനയിലും വെള്ളം ഗുണനിലവാരമില്ലാത്തതാണെന്ന് തെളിഞ്ഞു. പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAH) അപകടകരമായ സാന്നിധ്യമാണ് റഫറൽ ലാബിലെ പരിശോധനയിൽ കണ്ടെത്തിയത്.

ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധി ലംഘിച്ചതും പി.എ.എച്ചിന്റെ സാന്നിധ്യവും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇവ രണ്ടും അർബുദത്തിന് (കാൻസർ) കാരണമാകാൻ സാധ്യതയുള്ള കാർസിനോജനുകളായാണ് (Carcinogens) വർഗ്ഗീകരിച്ചിരിക്കുന്നത്.മാപ്പുകൾ കാണുക

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനൊപ്പം, വിപണിയിലുള്ള സുരക്ഷിതമല്ലാത്ത ബാച്ച് ഉൽപ്പന്നങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കാനും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ നിയമലംഘനങ്ങൾ നടത്തുന്ന മറ്റ് കുടിവെള്ള നിർമ്മാണ സ്ഥാപനങ്ങൾക്കെതിരെയും കർശനമായ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ എഫ്എസ്എസ്എഐ (FSSAI) ഉത്തരവിട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: