Headlines

പൊന്നാനിയിൽ
മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു




പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ  കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള റാഫി ആണ് മരിച്ചത്‌.ബുധനാഴ്ച രാത്രി എട്ടരയോടെ പൊന്നാനി കടപ്പുറത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് വള്ളത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്ന റാഫിക്ക് മിന്നലേറ്റത്.സഹപ്രവര്‍ത്തകര്‍ ഉടനെ തന്നെ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക്  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചെറുവള്ളത്തില്‍ മൊത്തം 4 പേരാണ് ഉണ്ടായിരുന്നത്.കൂടെ ഉണ്ടായിരുന്ന മുഹമ്മദ്കുട്ടി അഷറഫ് ഹമീദ് എന്നിവരെ പൊന്നാനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാര്യമായ പരിക്ക് ഇല്ലെങ്കിലും വിദഗ്ത പരിശോധനക്കായി ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വൈകിയിട്ട് ആറ് മണിക്ക് ശേഷം മേഖലയില്‍ ഇടിമിന്നലും ഇടിയോട് കൂടിയ മഴയും അനുഭവപ്പെട്ടിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: