Headlines

എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ: എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ആരാധനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പുറത്ത് നിന്നുള്ള എസ്‌എഫ്‌ഐ പ്രവർത്തകർ പലപ്പോഴും തന്നെ റാഗ് ചെയ്തിരുന്നതായും ഇതിനെതിരെ ആരും പ്രതികരിച്ചിട്ടില്ലെന്നും കുട്ടിയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തത്. ആരാധനയെ എസ്എഫ്ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടത്. സംഭവത്തിൽ ആരാധന കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഈ നടപടി ഇല്ലാത്തതിനെ തുടർന്ന് എസ്പിക്കും പരാതി നൽകി.

ബാത്‌റൂമിൽ പോകാൻ പോലും അനുവദിച്ചില്ലെന്ന് ആരാധന പറഞ്ഞു. രാഖി കെട്ടിയതിനും എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നതായി ആരാധന പറയുന്നു. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും വരെ നിയമപരമായി പോരാടാനാണ് ആരാധനയുടെ തീരുമാനം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: