Headlines

കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ പെട്രോൾ പമ്പിൽ; ജീവനക്കാരുടെ സാഹസിക ഇടപെടലിൽ ജീവൻ രക്ഷപ്പെടുത്തി

കണ്ണൂർ:വളപട്ടണത്ത് പെരുമ്പാമ്പിനെ കൈയിൽ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം. മദ്യലഹരിയിലാണ് പെരുമ്പാമ്പിനെ യുവാവ് കൈയിൽ എടുത്തത്. കഴുത്തിൽ ചുറ്റിയ പെരുമ്പാമ്പിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.വളപട്ടണം പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പെരുമ്പാമ്പുമായി ചന്ദ്രൻ എന്ന യുവാവ് പെട്രോൾ പമ്പിൽ എത്തുകയായിരുന്നു എന്നാണ് ജീവനക്കാർ പറയുന്നത്. പാമ്പിനെ തോളത്തിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ പകർത്തണമെന്ന് യുവാവ് പെട്രോൾ പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു യുവാവ്. പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്.

പെരുമ്പാമ്പ് കഴുത്തിൽ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പെട്രോൾ പമ്പ് ജീവനക്കാർ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത് വളപട്ടണം പുഴയാണ്. ഇവിടെ നിന്ന് കിട്ടിയ പെരുമ്പാമ്പ് ആയിരിക്കാം ഇതാണ് പ്രാഥമിക നിഗമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: