കാറിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ എടത്വ തായങ്കരി
ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി യുവാവ് മരിച്ച നിലയിൽ .എടത്വ സ്വദേശി ജയിംസ്കുട്ടി ( 49) ആണ് മരിച്ചതെന്ന് സംശയം.ജയിംസ് കുട്ടിയുടേതാണ് കാർ.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ .പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്.തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്.കാർ പൂർണമായി കത്തി നശിച്ചു.കാർ കത്തിയതിൻ്റെ കാരണം വ്യക്തമല്ല.എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: