പള്ളിക്കൽ :പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി.നവദമ്പതികളായ കടയ്ക്കൽ കുമ്മിൾ ചോനാം മുകളിൽ പുത്തൻ വീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ, അർക്കന്നൂർ, കാരാളിക്കോണം, കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കിട്ടിയത്.
തിരുവനന്തപുരത്തു നിന്ന്എത്തിയ സ്കൂബ ടീമിന്റെ തിരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം ലഭിച്ചത്.പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19) മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. 3 പേരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്
പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി

