Headlines

kerala14.in

‘മഹാഭാരതവും രാമായണവും സാങ്കൽപ്പികം’, വസ്തുത വിദ്യാർത്ഥികളെ പഠിപ്പിച്ചതിന് കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

രാമായണവും മഹാഭാരതവും സാങ്കൽപ്പികമാണെന്ന വസ്‌തുത പഠിപ്പിച്ച അധ്യാപികയെ പിരിച്ചുവിട്ട് കർണാടകയിലെ കോൺവെന്റ് സ്കൂ‌ൾ. സംസ്ഥാനത്തെ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്.ആർ പ്രൈമറി സ്കൂളിൽ ആണ് സംഭവം. അധ്യാപികക്കെതിരെ ബിജെപി അനുകൂല സംഘടന നൽകിയ പരാതിയെ തുടർന്നാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് അധ്യാപിക വിദ്യാർത്ഥികളെ പഠിപ്പിച്ചു’വെന്ന് ബിജെപി എംഎൽഎ വേദ്യാസ് കാമത്തിന്റെ പിന്തുണയുള്ള സംഘം ആരോച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവർ…

Read More

കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, കർഷകരെയും ട്രക്കുകളെയും കസ്റ്റഡിയിലെടുത്തു

പഞ്ചാബ്: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. സമാധാനപരമായി മുന്നോട്ട് നീങ്ങിയ മാർച്ചിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ ആണ് സംഘർഷം. കർഷകരുടെ ട്രക്കുകൾ കസ്റ്റഡിയിലെടുത്തു. കാൽനടയായി നീങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് കർഷകർ പറയുന്നത്. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ…

Read More

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കും. വൈകിട്ട് 6ന് ചലച്ചിത്രതാരം അനുശ്രീ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം സമ്മാനിക്കും. 25 നാണ് ആറ്റുകാൽ പൊങ്കാല.കുത്തിയോട്ട വ്രതാരംഭം 19ന് രാവിലെ 9.30ന് നടക്കും. പൊങ്കാല അടുപ്പ്‌വെട്ട് 25ന് രാവിലെ 10.30നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 2.30നും കുത്തിയോട്ട ചൂരൽക്കുത്ത് രാത്രി 7.30നും പുറത്തെഴുന്നെള്ളിപ്പ്…

Read More

യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനിൽ

അണ്ടൂർകോണം:ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂര്‍ക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ ദിവസേന 600 മുതല്‍ 1000 രോഗികള്‍ വരെ ചികിത്സ തേടി എത്താറുണ്ട്. ഏഴര വര്‍ഷക്കാലയളവില്‍ 5000 കോടി…

Read More

കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

കണ്ണൂർ: കണ്ണൂരിൽ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കടുവ കുടുങ്ങി.പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കടുവ എപ്പോള്‍ വേണമെങ്കിലും വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടാമെന്നിരിക്കെ പൊലീസ് പ്രദേശത്തേക്കുള്ള…

Read More

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; കർഷകർ അതിർത്തി കടക്കാതിരിക്കാൻ റോഡിൽ ഇരുമ്പാണി നിരത്തി പൊലീസ്

ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി രാവിലെ 10 മണിയോടെ മാർച്ച് ആരംഭിക്കും. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയില്ല. സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ ഇരുന്നോളം കർഷക സംഘടനകൾ ആണ് ഡൽഹി വളയൽ സമരത്തിൽ പങ്കെടുക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ട്. സമരത്തെ നേരിടാൻ ഹരിയാന, ഡൽഹി…

Read More

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കോട്ടയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം, പൊടിപ്പാറ പള്ളി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലാലിച്ചൻ ഔസേഫ് (52) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം കുറിച്ചി സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൊടിപ്പാറ പള്ളി ഭാഗത്ത് വച്ച് രാത്രി 10:30 മണിയോടുകൂടി റോഡിലൂടെ നടന്നു വരികയായിരുന്ന യുവാവിനെ ഇവർ തടഞ്ഞുനിർത്തുകയും, മർദ്ദിക്കുകയും തുടർന്ന് കരിങ്കല്ലു കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു….

Read More

ലാവലിൻ കേസ് പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതിയിൽ തീർപ്പാകാതെ ഇപ്പോഴും നിൽക്കുന്നു. 38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസിൽ വിചാരണ നേരിടണമെന്നു കോടതി വിധിച്ച മൂന്ന് പേരില്‍ ഒരാളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിചാരണ നേരിടേണ്ടതില്ലെന്നായിരുന്നു വിധി….

Read More

മത്സരത്തിനിടെ ഇടിമിന്നലേറ്റു: ഫുട്‌ബോളർക്ക് ദാരുണാന്ത്യം

ജക്കാർത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോളർക്ക് ദാരുണാന്ത്യം. മൈതാനത്ത് വെച്ചാണ് ഫുട്‌ബോളർക്ക് ഇടിമിന്നലേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പടിഞ്ഞാറൻ ജാവയിലെ സിൽവാങ്കി സ്റ്റേഡിയത്തിൽ ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.35-കാരനാണ് മരണപ്പെട്ടത്.പ്രതിരോധ നിര താരമായിരുന്നു അദ്ദേഹം. മിന്നലേറ്റ് മൈതാനത്ത് പിടഞ്ഞു വീണ ഇയാളെ സഹതാരങ്ങളും ഓഫീഷ്യൽസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്തോനേഷ്യൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.അണ്ടർ 13 മത്സരത്തിനിടെയും ഒരു താരത്തിന് മിന്നലേറ്റിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരം. വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാരിന്റെ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുന്നത്. സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി വിമത വിഭാഗം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial