Headlines

kerala14.in

വയനാട്ടില്‍ വന്യജീവി ആക്രമണം: തടയാനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങൾക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍…

Read More

പോത്തൻകോട് അതിഥി തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് വെള്ളം കോരുന്നതിനിടെ

തിരുവനന്തപുരം: അതിഥി തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നന്ദു വിശ്വാസ് (59) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പോത്തൻകോട് ആണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇയാളെ കാണാതായതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ കൂടെയുള്ളവർ വെള്ളം കോരുന്ന സമയത്താണ് കിണറിനുള്ളിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

Read More

അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിലേക്ക്

മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ രാജിവെച്ചു. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയാണ് അശോക് ചവാന്റെ കൂറുമാറ്റം. കോൺഗ്രസിൽ നിന്ന് രാജി വെച്ച് ശിവസേനയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതാവാണ് ചവാൻ

Read More

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റും പരിശീലകനും വാഹനാപകടത്തില്‍ മരിച്ചു;
മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്

നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്‌ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെയാണ് കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വലിയ മരത്തിൽ ഇടിക്കുകയായിരുന്നു. 24 കാരനായ കെൽവിനാണ് വാഹനം ഓടിച്ചിരുന്നതെന്നും കെനിയൻ പൊലീസ് പറഞ്ഞു. കെനിയൻ…

Read More

തൃപ്പൂണിത്തുറയിൽ പടക്ക സ്ഫോടനം; ഒരു മരണം

കൊച്ചി: തൂപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനത്തിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഇതിൽ കുട്ടികൾ അടക്കം ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പടക്കപ്പുരയ്ക്ക് സമീപമുള്ള 25 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്ഫോടകവസ്തുക്കൾ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ വാഹനത്തിൽ നിന്ന്…

Read More

മൂന്ന് നില വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു; അഗ്നിശമനസേന എത്തി തീയണച്ചു

ശ്രീനഗർ: മൂന്ന് നില വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ ജീവനോടെ വെന്തുമരിച്ചു. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന എത്തി തീയണച്ചു. ധൻമസ്ത – തജ്‌നിഹാൽ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് രാവിലെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന…

Read More

കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

തൃശൂർ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു.പരിക്കുകളോടെ പാപ്പാനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാൽ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.ഇന്നലെ നടത്തിയ പരിശോധനയിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും മദപ്പാട് ഉള്ളതായും കണ്ടെത്തിയിരുന്നു. ഇതോടെ ആനയെ പൂരത്തിനിറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Read More

റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള കവറും ബാനറും വയ്ക്കില്ല; ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള കവറും ബാനറും വയ്ക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്, കേരളം ഇത് നടപ്പാക്കില്ല കൂടാതെ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിതത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ്…

Read More

മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതി; വീട്ടമ്മ അറസ്റ്റിൽ

കോഴിക്കോട് :പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിനി ജിനു, കാമുകൻ ടോം ബി ടോംസി എന്നിവരാണ് അറസ്റ്റിലായത്. 10, 14, 16 വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് ജിനു നാടുവിട്ടെന്നാണ് പരാതി ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ടോമിനെ കാണാനില്ലെന്ന് കാണിച്ച് ഇതിനിടെ അയാളുടെ പിതാവും പരാതി നൽകിയിരുന്നു ഫോൺ ലൊക്കേഷൻ ഉൾപ്പെടെ…

Read More

ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹം കഴിച്ച് കബളിപ്പിച്ചത് ഐപിഎസ് ഉദ്യോഗസ്ഥയെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണ തട്ടിപ്പിന് ഇരയായി ഐപിഎസ് ഉദ്യോഗസ്ഥ. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രേഷ്ഠ താക്കൂര്‍ ആണ് തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഓഫീസറെന്ന വ്യാജേനെ ആയിരുന്നു കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ ‘ലേഡി സിങ്കം’ എന്നറിയിപ്പെടുന്ന 2012 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ശ്രേഷ്ഠ താക്കൂര്‍. 2018ലാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിക്കുന്നത്. 2008 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണെന്നും റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീണറാണ് താനെന്നുമാണ് രോഹിത് ശ്രേഷ്ഠയോട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial