Headlines

kerala14.in

മാണി ഗ്രൂപ്പിൻ്റെ നേതൃയോഗം ഇന്ന്: സ്ഥാനാർത്ഥിയെ തീരുമാനിക്കും

കോട്ടയം : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും. കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ധാരണ. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ…

Read More

ചോക്ലേറ്റ് കാണിച്ച് 7 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി: അയൽവാസി അറസ്റ്റിൽ

ലക്‌നൗ: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. അടുത്തുള്ള കടുക് പാടത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജവഹർ ശർമ്മയെന്ന വ്യക്തിയാണ് അറസ്റ്റിലായത്.കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ പരാതി നൽകിയത്. ഡോഗ് സ്‌ക്വാഡുമായി പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രാത്രിയോടെ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കടുക് പാടത്തിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ പീഡനത്തിന് ഇരയായ ശേഷമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി….

Read More

ഹൂസ്റ്റണിൽ പള്ളിയിൽ വെടിവയ്പ്പ് :അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു

ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേർക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. യുവതി വെടിയുതിർത്തതോടെ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന…

Read More

മദ്യത്തെ ചൊല്ലി തർക്കം, കൊച്ചിയിലെ ബാറിൽ വെടിവെപ്പ്: രണ്ടു പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായവെടിവെപ്പിൽ രണ്ടു പേർക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നൽകുന്നത് സംബന്ധിച്ച തർക്കത്തിന് പിന്നാലെയായിരുന്നു സംഭവം. സിജിൻ്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സിസി…

Read More

രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ആര്‍.പി.എന്‍. സിങ്ങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. സുധാന്‍ഷു ത്രിവേദി, ചൗധരി തേജ് വീര്‍ സിങ്, സാധന സിങ്‌സ അമര്‍പാല്‍ മൗര്യ, സംഗീത ബല്‍ബന്ത്, നവീന്‍ ജയിന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബിഹാറില്‍ നിന്ന് ധര്‍മ്മശീല ഗുപ്ത, ഭീം സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഛത്തീസ്ഗഡില്‍ നിന്ന് രാജ ദേവേന്ദ്ര പ്രതാപ് സിങും ഹരിയാനയില്‍ നിന്ന് സുഭാഷ് ബാരലയും കര്‍ണാടകയില്‍…

Read More

ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിലെ നവീകരിച്ച ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് കടകംപള്ളി സുരേന്ദ്രൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ഏറെ സവിശേഷതയുള്ള ആരോഗ്യ കേന്ദ്രമാണ് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം. ദിവസേന നൂറ്‌ കണക്കിന് രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവർത്തനമികവാണ് പാങ്ങപ്പാറ ഹെൽത്ത് സെന്ററിന്റെ വിജയമെന്ന് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപയും ലയൺസ് ക്ലബ് സമാഹരിച്ചു നൽകിയ 3.60…

Read More

വ്യക്തിവൈരാ​ഗ്യത്തെ തുടർന്ന് അയൽവാസി തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. ഷീലയ്ക്ക് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 60 ശതമാനത്തിലേറെ പൊള്ളലേറ്റ് യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഷീല തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ശശി കുപ്പിയിൽ കരുതിയ പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പ്രതി ശശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Read More

തൃശൂർ സിപിഐയിൽ പൊട്ടിത്തെറി; ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ എട്ട് അംഗങ്ങൾ രാജിവച്ചു

തൃശൂർ: തൃശൂർ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മറ്റിയിലെ പകുതിയിലേറെ അംഗങ്ങൾ രാജിവച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് അംഗങ്ങൾ രാജി വച്ചത്. പതിനാല് അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവച്ചത്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ടി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആരോപണം. സിസി മുകുന്ദൻ എംഎൽഎയുടെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവച്ച…

Read More

നിക്ഷേപക സമാഹരണ യജ്ഞം:സഹകരണമേഖലയിലേക്ക് 15,000 കോടി ലഭിച്ചതായി വി.എന്‍. വാസവന്‍

ഏറ്റുമാനൂര്‍: നിക്ഷേപക സമാഹരണയജ്ഞത്തിന്റെ ഭാഗമായി സഹകരണമേഖലയിലേക്ക് 15,000 കോടിയുടെ നിക്ഷേപമെത്തിയതായി മന്ത്രി വി.എന്‍. വാസവന്‍. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലതല സഹായവിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഈ നേട്ടം. 9000 കോടിയാണ് ലക്ഷ്യമിട്ടിരുന്നത്. സമാശ്വാസ പദ്ധതിയിലൂടെ ജില്ലയില്‍ ഏഴുകോടി വിതരണം ചെയ്തെന്നും മന്ത്രി പറഞ്ഞു. അംഗസമാശ്വാസ പദ്ധതിയിലൂടെ സര്‍വിസ് സഹകരണ ബാങ്ക് അംഗമായ ഒരാള്‍ക്ക് ഗുരുതരമായ രോഗം ബാധിക്കുകയാണെങ്കില്‍ അരലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും. ഡയറക്ടര്‍ അല്ലെങ്കില്‍ പ്രസിഡന്റുമാരായി…

Read More

അജീഷ് പനച്ചിയിലിൻ്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്തുലക്ഷം രൂപ ധനസഹായം നൽകുന്നു

മാനന്തവാടി: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞമാനന്തവാടി പടമല സ്വദേശി അജീഷ് പനച്ചിയിലിൻ്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങ ൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജിയു ടെ രണ്ട് കുട്ടികളുടെയും പേരിൽ 5 ലക്ഷം രൂപ വീതം മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial