Headlines

kerala14.in

മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്

കോട്ടയം:മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീകുമാറിനെയാണ് കോട്ടയം വിജിലൻസ് കോടതി രണ്ട് വർഷം വീതം പത്ത് വർഷം കഠിന തടവും 95,000/- രൂപ പിഴയായും ശിക്ഷിച്ചത്. 2008 മുണ്ടക്കയം പഞ്ചായത്തിലേക്ക് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷി ഉപകരണങ്ങൾ വാങ്ങിയതിൽ പത്തനംതിട്ട റെയ്ഡ്കോയുടെ വ്യാജ രസീത് ഉപയോഗിച്ച് കൃത്രിമം കാണിച്ച് 75,822/- രൂപ സർക്കാർ ഖജനാവിന് നഷ്ടം വരുത്തുകയ കേസിലാണ് കോട്ടയം എൻക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്‌ജ്, വിജിലൻസ് എം.മനോജ്. എൽ.എൽ.എം ശിക്ഷ വിധിച്ചത്.

Read More

അലങ്കാര മത്സ്യകൃഷിയുടെ വിപണി വിപുലീകരിക്കും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന മത്സ്യ വകുപ്പും കേരള അക്വാ വെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡും (കാവില്‍) സംയുക്തമായി വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കേരളത്തിന്റെ അലങ്കാര മത്സ്യകൃഷി സാധ്യതകള്‍’ എന്ന വിഷയത്തിലെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി അലങ്കാര മത്സ്യകൃഷി മേഖലയില്‍ 36.70 കോടി രൂപയുടെ…

Read More

നവീകരിച്ച ആര്‍. ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:വ്യവസായിക പരിശീലന വകുപ്പിന് കീഴില്‍ ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ആര്‍.ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാക്ക ആര്‍.ഐ സെന്ററില്‍ നടന്ന ചടങ്ങില്‍ ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ എം. ശാന്ത അധ്യക്ഷത വഹിച്ചു. പൊതുമരാമത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ രജിത. ആര്‍, കഴക്കൂട്ടം വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സുരേഷ്‌കുമാര്‍ എം,ആര്‍. ഐ. സി ട്രെയിനിങ് ഓഫീസര്‍ ഷെറിന്‍ ജോസഫ്,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല/സ്വകാര്യ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും സ്റ്റെപ്പന്റോടു കൂടി അപ്രെന്റിസ്ഷിപ്പ്…

Read More

തൃപ്പൂണിത്തുറ സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

കളമശേരി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. ദിവാകരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, ഇന്ന് വൈകിട്ട് ഏഴു മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്ഫോടനത്തിൽ പരിക്കേറ്റ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു നേരത്തെ മരിച്ചിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൊല്ലം പാരിപ്പള്ളി സ്വദേശി അനിലിനെയും (49) അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി,. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ബേൺ ഐ.സിയുവിൽ…

Read More

റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി; സോണിയ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ രാജ്യസഭയിലേക്കയക്കാൻ കോൺഗ്രസിൽ ആലോചന. നിലവിൽ ലോക്സഭാംഗമായ സോണിയ ഗാന്ധി അനാരോഗ്യം കാരണം ഇനിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടെടുത്തതോടെയാണ് രാജ്യസഭാ സീറ്റെന്ന ചർച്ചകൾ ഉയരുന്നത്. രാജസ്ഥാനിൽ നിന്നും സോണിയയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭയിലേക്കു സോണിയയെ പരിഗണിക്കുന്നത്. നിലവിൽ റായ്‌ബറേലിയിൽനിന്നുള്ള എംപിയാണ്…

Read More

കൂരോപ്പട മാടപ്പാട് ഭഗവതി ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് വൻ മോഷണം

കോട്ടയം:പാമ്പാടി കൂരോപ്പട മാടപ്പാട് ഭഗവതി ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് വൻ മോഷണം 65000 രൂപയും 100 മില്ലി ഗ്രാമിൻ്റെ 5 താലിമാലയും കാണിക്കവഞ്ചിയിൽ നിന്നും 3500 രൂപയും മോഷ്‌ടാക്കാൾ കവർന്നു ക്ഷേത്രത്തിലെ സിസിടിവിയുടെ ഡിവിആറും മോഷ്‌ടാക്കൾ കവർന്നു. 12 – ഓളം സി സി ടി.വി ക്യാമറകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് റൂമിന്റെ വാതിലിലെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഭരണ സമിതിയിടെ പരാതിയിൽ പാമ്പാടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു സംഭവത്തെക്കുറിച്ച്…

Read More

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ചങ്ങനാശ്ശേരി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പള്ളി ഭാഗത്ത് തുണ്ടി പ്പറമ്പിൽ വീട്ടിൽ ഗിരിജപ്പൻ (61) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

റോഡും അങ്കണവാടിയും ഉൾപ്പെടെ നെടുമങ്ങാട് മണ്ഡലത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

നെടുമങ്ങാട് :നഗരസഭയ്ക്ക് കീഴിലെ കാരാന്തല സ്മാർട്ട് അങ്കണവാടിയുടെയും, സൗജന്യ കുടിവെള്ള കണക്ഷന്റെയും എം.എൽ.എ ഫണ്ട് വിനിയോഗിച്ചു നിർമ്മിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിലായി സർക്കാരിന്റെ 57 വികസന- ക്ഷേമ പദ്ധതികളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റൊരു സർക്കാരിനും സ്വപ്നം കാണാൻ കഴിയാത്ത വികസന മുന്നേറ്റമാണിത്. ഏറ്റവും ചെറിയ പ്രായം മുതൽ കുഞ്ഞുങ്ങൾ എല്ലാ സൗകര്യങ്ങളോടുകൂടിയും വളരണം എന്നുള്ളത് കൊണ്ടാണ് അങ്കണവാടികളും സ്മാർട്ട് ആക്കുന്നത്. സ്മാർട്ട്…

Read More

കേരള കോൺഗ്രസ് (എം)സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു;കോട്ടയത്ത് തോമസ് ചാഴിക്കാടൻ എൽഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (മാണി വിഭാഗം). കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി ചാഴികാടന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വികസന കാര്യങ്ങളിൽ ഒന്നാമനാണ് തോമസ് ചാഴികാടനെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴിക്കാടന്‍ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരനായ തോമസ്…

Read More

കൊച്ചിയിൽ ബാറിന് മുന്നിലെ വെടിവയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്‌പ്പിലെ മൂന്ന് പ്രതികളെ പിടികൂടി. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് റെന്‍റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. സിജിന്‍, അഖില്‍ എന്നിവർക്കാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial